ലോകത്തിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്ന ടിബറ്റന്‍ പീഠഭൂമിയ്ക്ക് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തത് എന്തുകൊണ്ടാണ്. ഈ ചോദ്യത്തിന് ഉത്തരമായി പല കാരണങ്ങളുണ്ട് എല്ലാ കാരണങ്ങളും ഒന്നിച്ചു ചേര്‍ത്ത് പറഞ്ഞാല്‍ ടിബറ്റന്‍ പീഠ ഭൂമി ഭൂമിശാസ്ത്ര പരമായ ഒരു ബ്ലാക്ക് ഹോള്‍ ആണെന്നതാണ്. എന്താണ് ഇങ്ങനെ വിളിക്കാനുള്ള കാരണങ്ങളെന്ന് നോക്കാം
ഉയര്‍ന്ന ആള്‍റ്റിറ്റിയൂട്
ടിബറ്റന്‍ പീഠഭൂമി ഉയര്‍ന്ന സ്ഥലം മാത്രമല്ല. ഒരു ആള്‍ട്ടിറ്റിയൂഡ് അനോമലി കൂടിയാണ്. ആകാശത്ത് മൈലുകള്‍ ഇതിന്റെ പ്രഭാവം വ്യാപിച്ചു കിടക്കുന്നു. അതിനാല്‍ തന്നെ വളരെ പെട്ടെന്നാണ് ഇവിടെ കാലാവസ്ഥാമാറ്റങ്ങള്‍ സംഭവിക്കുന്നത് നോക്കിനില്‍ക്കേ തന്നെ കാലാവസ്ഥ പ്രവചനാതീതമായി മാറിമറിയും. എയര്‍ക്രാഫ്റ്റുകളുടെ എന്‍ജിനുകള്‍ വായുവിനെ കംപ്രസ് ചെയ്യുന്ന തരത്തിലുള്ളതാണ്. എന്നാല്‍ ഈ കാലാവസ്ഥയില്‍ ആ പ്രക്രിയ താളം തെറ്റാനുള്ള സാധ്യതയുണ്ട്. എവറസ്റ്റിന് മുകളിലൂടെ വായു കിട്ടാതെ മാരത്തോണിന് ശ്രമിക്കുന്നത് പോലെയാവും ഇത്.
ഭയാനകമായ കാറ്റുകള്‍
എയര്‍ ഡെന്‍സിറ്റിക്ക് പുറമേ ഇവിടെയുണ്ടാകുന്ന കാറ്റുകളും ഒരു പ്രധാന കാരണമാണ്. പെട്ടെന്ന് തന്നെ തീവ്ര ശക്തിയുള്ള കാറ്റുകള്‍ രൂപപ്പെടുന്നത് ഈ മേഖലയുടെ ഒരു വലിയ പ്രത്യേകത തന്നെയാണ്. ഇത് പൈലറ്റുകള്‍ക്ക് വലിയ പ്രതിസന്ധി തന്നെ സൃഷ്ടിക്കും. ഫ്‌ലൈറ്റിനെ സ്റ്റേബിളാക്കി നിര്‍ത്താന്‍ പലപ്പോഴും പണിപ്പെടേണ്ടതായി വരും.
എമര്‍ജന്‍സി ലാന്‍ഡിംഗ് അസാദ്ധ്യം
ടിബറ്റന്‍ പീഠഭൂമി നല്ല പരുക്കന്‍ പ്രദേശമാണ് ഒരു അടിയന്തിര ഘട്ടത്തില്‍ ഇവിടെ ലാന്‍ിംഗ് ശ്രമിച്ചാല്‍ അത് നടക്കണമെന്നില്ല. പരന്ന ഭൂമികള്‍ ഇവിടെ കുറവാണ്.
എയര്‍ട്രാഫിക് കണ്‍ട്രോളിന്റെ ദൗര്‍ലഭ്യം
ഈ പ്രദേശത്ത് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം തകരാറിലാകും അതിനാല്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റമൊന്നും ഇവിടെ വര്‍ക്കാവില്ല. ടിബറ്റന്‍ ഭൂമി ഒരു നിഗൂഢ സ്ഥലമാണെന്ന് അഭിപ്രായമുണ്ട് . അതിനാല്‍ തന്നെ ഇന്നും ശാസ്ത്ര ലോകത്തിന് അജ്ഞാതമായ പ്രതിഭാസമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
Discussion about this post