ന്യൂജേഴ്സി: കൊഹന്‍സിക് മൃഗശാല അധികൃതര്‍ പുറത്തുവിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബംഗാള്‍ കടുവകളെ പാര്‍പ്പിച്ചിരിക്കുന്ന കൂട്ടിലേക്ക് ഒരു യുവതി വലിഞ്ഞ് കയറുന്നതാണ് ദൃശ്യത്തില്‍. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. ഫിലാഡല്‍ഫിയയിലെ ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടറായ സ്റ്റീവ് കീലി, ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ച് കൊണ്ട് പോലീസ് യുവതിയെ തിരയുന്നുണ്ടെന്ന് കുറിച്ചു.
യുവതി കടുവയെ തൊടാന്‍ ശ്രമിക്കുന്ന സമയത്ത് കടുവ യുവതിയെ ഏതാണ്ട് കടിക്കുന്നതിനോളം അടുത്തെത്തി ബ്രിഡ്ജ്ടണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു. പിന്നീട് ഇരുവര്‍ക്കും ഇടയിലുണ്ടായിരുന്ന ഏക ഇരുമ്പ് വേലി ചാടിക്കടക്കാന്‍ കടുവ പല തവണ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
ഈ സമയം കടുവയെ പ്രകോപിപ്പിക്കാനായി യുവതി ഇരുമ്പ് വേലിക്കകത്ത് കൂടി തന്റെ കൈവിരല്‍ കടത്തി. തന്റെ അധികാര പരിധിയിലേക്ക് ക്ഷണിക്കാതെ എത്തിയ അതിഥിയെ കണ്ട് അസ്വസ്ഥനായ കടുവ കൂട്ടില്‍ പലതവണ യുവതിയ അക്രമിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
യുവതിയെ കണ്ടെത്താനായി പോലീസ് ഊര്‍ജ്ജിതമായ അന്വേഷണത്തിലാണെന്ന് പീപ്പിള്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. കടുവയുടെ കൂടിന് വെളിയില്‍ വേലിക്ക് മുകളില്‍ കയറരുതെന്നും മൃഗശാലയുടെ വേലിക്ക് മുകളില്‍ കയറുന്നത് സിറ്റി ഓര്‍ഡിനന്‍സിന് 247-സിക്ക് എതിരാണെന്നും രേഖപ്പെടുത്തിയിരുന്നു. 2016 -ലാണ് ഈ ബംഗാള്‍ കടുവ കൊഹന്‍സിക് മൃഗശാലയിലെത്തുന്നത്. സൈബീരിയന്‍ കടുവകള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും വലിയ രണ്ടാമത്തെ ഇനം കടുവയാണ് ബംഗാള്‍ കടുവകള്‍.
LOOK: Bridgeton Police want to identify this woman, who climbed over the tiger enclosure’s wooden fence at the Cohanzick Zoo “and began enticing the tiger, almost getting bit by putting her hand through the wire enclosure.” 1/4 pic.twitter.com/DPRFi5xFg1
— Steve Keeley (@KeeleyFox29) August 21, 2024
Discussion about this post