ഹൈദരാബാദ്: വീഡിയോയ്ക്ക് റീച്ച് കിട്ടുന്നതിനുവേണ്ടി സ്ഥലകാലബോധമില്ലാതെ എന്തും കാണിച്ചുകൂട്ടുന്ന വ്‌ലോഗര്‍മാരുടെ വാര്‍ത്തകള്‍ കൊണ്ട് നിറയുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ. നിയമലംഘനം നടത്താനും പൊതുജനത്തെ ശല്യപ്പെടുത്താനും എന്തിന് വേണമെങ്കില്‍ വീഡിയോയ്ക്ക് വേണ്ടി മര്‍ദ്ദനം ഏറ്റുവാങ്ങാനും വരെ ഇത്തരക്കാര്‍ ഒരുക്കമാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ ഹൈദരാബാദുകാരനായ ഒരു യൂട്യൂബര്‍ ഒപ്പിച്ച പണിയാണ് വൈറലാകുന്നത്. ഇയാള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
. ഹൈദരാബാദിലെ കുകാട്ട്പള്ളി മേഖലയില്‍ പവര്‍ ഹര്‍ഷ എന്ന യൂട്യൂബറാണ് പണം വിതറിയുള്ള ‘ഷോ’ നടത്തിയത്. അതും വലിയ വാഹനത്തിരക്കുള്ള സ്ഥലത്താണ് ഇയാള്‍ ഇത്തരത്തിലൊരു പ്രവൃത്തി നടത്തിയതെന്നോര്‍ക്കണം.
ഇയാള്‍ റോഡിലേക്കിറങ്ങി പണക്കെട്ട് മുകളിലേക്ക് എറിയുകയായിരുന്നു. ഇതുകണ്ടതോടെ ബൈക്കും ഓട്ടോറിക്ഷയും മുതല്‍ വലിയ വാഹനങ്ങള്‍ വരെ നടുറോഡില്‍ നിര്‍ത്തി പണം പെറുക്കാനിറങ്ങി. ഇത് വലിയ ഗതാഗതക്കുരുക്കിനാണ് വഴിവച്ചത്. ഈ രീതിയിലുള്ള വിഡിയോ ചിത്രീകരണം തുടരുമെന്ന സൂചന നല്‍കിയാണ് പവര്‍ ഹര്‍ഷ വിഡിയോ അവസാനിപ്പിക്കുന്നത്.
തന്റെ ടെലഗ്രാം ചാനലില്‍ ചേരണമെന്നും ഇയാള്‍ കാഴ്ചക്കാരോട് പറയുന്നുണ്ട്. താന്‍ വലിച്ചെറിഞ്ഞത് എത്ര പണമാണെന്ന് കൃത്യമായി പറയുന്നവര്‍ക്ക് സമ്മാനങ്ങളും ഇയാള്‍ വാഗ്ദാനം ചെയ്യുന്നു. പവര്‍ ഹര്‍ഷയ്ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെത്തന്നെ ഒട്ടേറെപ്പേര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.
YouTuber’ & Instagrammer’s Reckless Stunt of Throwing Money in Traffic Sparks Outrage in Hyderabad
Cyberabad police will you please take action?
A viral video showing a YouTuber and Instagrammer tossing money into the air amidst moving traffic in Hyderabad’s Kukatpally area has… pic.twitter.com/YlohO3U3qp
— Sudhakar Udumula (@sudhakarudumula) August 22, 2024
Discussion about this post