ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുപ് വാര ജില്ലയിലാണ് ഭീകരർ തമ്പടിച്ചത്. സംഭവത്തിൽ രണ്ട് ഭീകരരെ വധിച്ചു. പിച്ചനാട് മച്ചിൽ മേഖലയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. സൈന്യവും കുപ് വാര പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയതും വധിച്ചതും.
ഇന്നലെ ജമ്മുകശ്മീരിൽ വിവിധ ഇടങ്ങളിൽ എൻഐഎയെ്ഡ് നടത്തിയിരുന്നു. തീവ്രവാദ ക്രിമിനൽ ഗൂഢാലോചന കണ്ടെത്തുന്നതിനായി കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. ചില വ്യക്തികൾ തീവ്രവാദ സംഘടനകൾക്ക് സഹായം നൽകുന്നുണ്ടെന്ന സൂചനയെ തുടർന്നാണ് സെൻട്രൽ റിസർവ്വ് പോലീസും എൻഐഎയും സംയുക്തമായി റെയ്ഡ് നടത്തിയത്.
Discussion about this post