ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ പിവി സിന്ധു പുറത്ത്. ക്വാര്‍ട്ടറില്‍ ഫൈനലില്‍ സിന്ധു ലോക ഒന്നാം നമ്പര്‍ തായ് സു യിംഗിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടങ്ങി. സ്കോര്‍-21-14, 21-10.
മത്സരത്തില്‍ ചൈനീസ് തായ്പേയ് താരത്തിനെതിരെ മികച്ച ഫോമിലാണ് സിന്ധു തുടങ്ങിയത്.പിന്നില്‍ നിന്ന ശേഷം 95ന്റെ ലീഡ് ഇന്ത്യന്‍ താരം സ്വന്തമാക്കി. പിന്നീട് ലോക ഒന്നാം നമ്പര്‍ താരം തിരിച്ചടിച്ചു. അനായാസമായി പോയിന്റ് നേടിയ യിംഗ് ആദ്യ ഗെയിം 17 മിനിട്ടില്‍ തീര്‍ത്തു.
രണ്ടാം ഗെയിമില്‍ ലോക ആറാം നമ്പര്‍ എതിരാളിക്ക് മുന്നില്‍ വലിയ ഭീഷണി ഉയര്‍ത്താതെ കീഴടങ്ങി. ഇന്ത്യോനേഷ്യയുടെ ദിനാര്‍ ഓയിസ്റ്റിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തകര്‍ത്താണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്.
Discussion about this post