കൊച്ചി : മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസ് സന്ദേശത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിന് തുടക്കമായി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി.സദാശിവം ഫ്ളാഗ് ഓഫ് ചെയ്തു. 642 കേന്ദ്രങ്ങളിലായി ഒരു കോടിയോളം ആളുകളാണ് കൂട്ടയോട്ടത്തില്‍ പങ്കാളികളായത്.
തലസ്ഥാനത്തു സെക്രട്ടേറിയറ്റിനു മുന്പില് നടന്ന മെഗാ റണ്ണില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുക്കര്‍ പങ്കെടുത്തു.കൂട്ടയോട്ടത്തില്‍ കേരളത്തിന്റെ ആവേശം പ്രതീക്ഷിച്ചതായിരുന്നെന്ന് സച്ചിന് പറഞ്ഞു.
സച്ചിനൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി എസ്.ശിവകുമാര്‍, അര്‍ജുന അവാര്‍ഡ് ജേതാക്കള്‍, ദേശീയ ഗെയിംസ് സിഇഒ: ജേക്കബ് പുന്നൂസ് തുടങ്ങിയവരും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.
കൊച്ചിയില്‍ സിനിമാതാരം മോഹന്‍ലാലും, കോട്ടയത്ത് നടന് ദിലീപും ,റണ്‍ കേരളാ റണ്‍ ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര പ്രവര്‍ത്തകര്‍, അര്‍ജുന അവാര്‍ഡ് ജേതാക്കള്‍, കായിക താരങ്ങള്‍, വിദേശ മലയാളികള്‍ എന്നിവരും കൂട്ടയോട്ടത്തില്‍ പങ്കാളികളായി.
ലോകകായിക ചരിത്രത്തില്‍ ഇത്രയധികം ആളുകള്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം ആദ്യമായാണെന്നു കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
Discussion about this post