ഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ ഫേസ്ബുക്കുമായും ഇന്ത്യൻ മൊബൈൽ വാലറ്റ് കമ്പനിയായ മൊബിക്വിക്കുമായും ചേർന്ന് ഉപയോക്താക്കൾക്ക് പുത്തൻ സൗകര്യങ്ങള്‍ ഒരുക്കുന്നു.’എക്സ്പ്രസ് വൈഫൈ പ്രോഗ്രാം’എന്ന പദ്ധതി പ്രകാരം ഉപയോക്താക്കൾക്ക് കൂടുതൽ വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം.
പബ്ളിക് വൈഫൈ വഴിയാകും ഇത് ലഭ്യമാക്കുക. ഇതിനായി ഫേസ്ബുക്കുമായി ബി.എസ്.എൻ.എൽ ആദ്യ കരാർ ഒപ്പിട്ടു കഴിഞ്ഞു. ലോകവാർത്താവിതരണ ദിനത്തോടനുബന്ധിച്ചാണ് ബി.എസ്.എൻ.എലിന്റെ ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്. മൂന്ന് സുപ്രധാന കരാറുകളിലാണ് ഒപ്പിടുന്നത്. സ്വന്തമായി മൊബൈൽ വാലറ്റ് ആരംഭിക്കുന്നതിന്റെ ഭാഗമായി മൊബിക്വിക്കുമായി ചേർന്ന് മറ്റൊരു കരാറിലും ബി.എസ്.എൻ.എൽ ഒപ്പിട്ടിട്ടുണ്ട്. ഇത് തങ്ങളുടെ കസ്റ്റമേഴ്സിനു മാത്രമായിരിക്കുമെന്ന് ബി.എസ്.എൻ.എൽ വ്യക്തമാക്കി. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായാണ് ഈ പദ്ധതി. ഡിസ്നി ഇന്ത്യയുമായി ചേർന്നാണ് മൂന്നാമത്തെ കരാർ, എക്സ്ക്ളൂസീവായിട്ടുള്ള ഗെയിമുകൾ ഉപയോക്താക്കളിൽ എത്തിക്കാൻ ഇതുവഴി കഴിയും.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ മറ്റ് സ്വകാര്യ ടെലികോം കമ്പനികളിൽ നിന്നും കടുത്ത മത്സരമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
Discussion about this post