ഡല്‍ഹി: നിരീക്ഷണ ശേഷിക്കൊണ്ട് ആകാശത്തിലെ കണ്ണുകളെന്ന് വിളിക്കുന്ന കാര്‍ട്ടോസാറ്റ് സീരിസ് ഉപഗ്രഹം ഈ മാസം അവസാനത്തോടെ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ.
കാര്‍ട്ടോസാറ്റ്2 പരമ്പരയിലെ നാലാമത്തെ ഉപഗ്രഹമായ ഇതിന്റെ ഭാരം 550 കിലോയാണ്. പിഎസ്എല്‍വിസി38 റോക്കറ്റിലാണ് വിക്ഷേപിക്കുക. നിര്‍ദ്ദിഷ്ട സ്പോട് ഇമേജറിക്ക് സാധിക്കുന്ന വിപുലമായ റിമോര്‍ട്ട് സെണ്സിങുള്ള ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്. ഭൂമിയിലെ വൈദ്യുതകാന്ത വര്ണ്ണഛായയുള്ള പ്രദേശങ്ങളിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് പാന്‍ക്രോമാറ്റിക് (പാന്‍) ക്യാമറ ഉപഗ്രഹം വഹിക്കുന്നുണ്ട്. 9.6 കിലോമീറ്റര്‍ സ്പേഷ്യല്‍ റെസല്യൂഷനുണ്ട് ഈ പാന്‍ ക്യാമറക്ക്.
ഇന്ത്യ നേരത്തെയും കാര്‍ട്ടോസാറ്റ് ഉപഗ്രഹങ്ങള്‍ അയച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ മിന്നലാക്രമണത്തിന് സഹായിച്ചത് ഈ ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രങ്ങളാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അയല്‍ രാജ്യങ്ങളുടെ സൈനിക നീക്കങ്ങളടക്കം ഈ ഉപഗ്രഹത്തിന് അറിയാനാകും. ഭൂമിയെ നിരീക്ഷിക്കുകയാണ് ഇതിന്റെ പ്രധാന ദൗത്യം. രാജ്യസുരക്ഷയുടെ ഭാഗമായ ഭൗമ നിരീക്ഷണത്തിനാണ് ഐഎസ്ആര്‍ഒ കാര്‍ട്ടോസാറ്റ് ശ്രേണിയിലെ ഉപ്രഗ്രഹങ്ങള്‍ വികസിപ്പിച്ചത്.
Discussion about this post