ലണ്ടന്‍ : ആദ്യമത്സരത്തില്‍ പാകിസ്ഥാനെ 124 റണ്‍സിന് പറപ്പിച്ചുവിട്ട ആവേശത്തില്‍ ടീം ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടാനിറങ്ങും. ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ടാം മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പാക്കാം. മികച്ച റണ്‍ റേറ്റിലെ ആദ്യ ജയമാണ് ഇന്ത്യയ്ക്ക് സെമിഫൈനലിലേക്കുള്ള വഴി തുറക്കുന്നത്.
യുവരാജ് സിംഗിന്റെ അപാര ഫോമാണ് ഇന്ത്യന്‍ കരുത്ത്. കോച്ച് ക്യാപ്ടന് തര്‍ക്കത്തിന്റെ നിഴലില്‍ ഇംഗ്ളണ്ടില്‍ ചെന്നിറങ്ങിയ ഇന്ത്യയ്ക്ക് ആത്മവിശ്വാസം തിരിച്ചു നല്‍കിയത് പാകിസ്ഥാനെതിരായ വിജയമായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും അച്ചടക്കം പുലര്‍ത്തിയാണ് ഇന്ത്യ പാകിസ്ഥാനെ കീഴടക്കിയത്.
മത്സരം ദൂരദര്ശന് തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
Discussion about this post