അടൂര്‍: അടൂരില്‍ ആര്‍എസ്.എസ് പ്രവര്‍ത്തകരെ ആക്രമിക്കാനെത്തിയ ഡിവൈഎഫ്.ഐ. പ്രവര്‍ത്തകര്‍ പറക്കോട് ഇണ്ടിളയപ്പന് ക്ഷേത്രത്തിന് നേരെ കല്ലേറ് നടത്തി. ക്ഷേത്രഗോപുരത്തിനും നടപ്പന്തലിന്റെ മേല്‍ക്കൂരയ്ക്കും കേടുപറ്റി. അടൂരില്‍ സി.പി.എമ്മിന്റെ പ്രതിഷേധ പ്രകടനം കഴിഞ്ഞെത്തിയവരാണ് അക്രമം നടത്തിയത് എന്നാണ് പരാതി.. ക്ഷേത്രഗേറ്റിന് മുന്പില് വച്ചിരുന്ന ഒരു ബൈക്കും ഇവര്‍ തല്ലിത്തകര്‍ത്തു. തിങ്കളാഴ്ച രാത്രി 7.30 നാണ് സംഭവം.
ഇടയ്ക്ക് ക്ഷേത്രഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറാന്‍ തുടങ്ങിയ ഡി.വൈ.എഫ്.ഐ.ക്കാരെ പോലീസ് തള്ളിമാറ്റുകയായിരുന്നു. തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തിയ സി.പി.എം പ്രവര്‍ത്തകര്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടിമരങ്ങളും നശിപ്പിച്ചു. അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ആര്‍ച്ചിന് മുകളില്‍ സ്ഥാപിച്ചിരുന്ന കാവിക്കൊടികളും ആര്.എസ്.എസിന്റേതെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചുവെന്നും പരാതിയുണ്ട്.
Discussion about this post