ചണ്ഡീഗഢ്: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു നടന്ന അതിക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷായ്ക്കു കൈമാറി.
ബലാത്സംഗക്കേസില്‍ പ്രതിയായ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വിധിപ്രഖ്യാപന വേളയിലും ശിക്ഷ പ്രഖ്യാപിച്ചപ്പോഴും വന്‍തോതിലുള്ള അതിക്രമങ്ങളായിരുന്നു പഞ്ച്കുളയിലും സമീപ പ്രദേശങ്ങളിലും നടന്നത്. അക്രമങ്ങളില്‍ 32 ആളുകളാണ് കൊല്ലപ്പെട്ടത്. 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി വസ്തുവകകളും തകര്‍ക്കപ്പെട്ടിരുന്നു.
സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചെന്നാണ് ഖട്ടറിന്റെ വാദം. “സംഭവവത്ത കുറിച്ചുള്ള റിപ്പോര്‍ട്ട് അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോടതിനിര്‍ദേശങ്ങള്‍ പിന്തുടരുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തു”- അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ഖട്ടറിന്റെ പ്രതികരണം.
Discussion about this post