തിരുവനന്തപുരം :ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്ര കുമാറിന്റെ ദേഹത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി.ഐ.എ.എസ് അസോസിയേഷന് ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പ് പരിഗണിച്ചാണ് തീരുമാനം.
ഫെബ്രുവരി അഞ്ചിന് പരിഗണിക്കാനിരുന്ന കേസ് സര്‍ക്കാര്‍ ആവശ്യപ്രകാരം നേരത്തെ പരിഗണിക്കുകയായിരുന്നു. ചില പിഴവുകള്‍ സംഭവിച്ചുവെന്നും അതിനാല്‍ കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി ഒഴിവാക്കണമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഒന്നാം പ്രതി ഒഴികയുള്ളവര്ക്കെതിരേയുള്ള കേസ് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. സര്‍ക്കാര്‍ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നിലപാട് പുനപരിശോധിച്ചത്.
കേസ് പിന്‍വലിക്കാനുള്ള ഹര്‍ജിയുമായി സര്‍ക്കാര്‍ ഇനി മുമ്പോട്ട് പോകില്ല.ഇത് സംബന്ധിച്ചുള്ള തുടര്‍ നടപടിക്രമങ്ങള്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ തുടരും.
Discussion about this post