മുംബൈ: ബിജെപിയെ എതിര്‍ത്ത് ഗുജറാത്തില്‍ ഒറ്റയ്ക്ക് മത്സരിച്ച എന്‍ഡിഎ ഘടകകക്ഷിയായ ശിവസേനയുടെ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച പണം നഷ്ടമായി. 42 സീറ്റുകളിലായിരുന്നു ശിവസേന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും കൂടി നേടിയത് 338,93 വോട്ടുകളാണ്. 42-ല്‍ 11 സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമാണ് 1000 വോട്ടിലധികം നേടാനായത്. ലിംബായത്തില്‍ മത്സരിച്ച സമ്രത് പാട്ടീലിന് 4075 വോട്ടുകള്‍ ലഭിച്ചു.
2007-ല്‍ ശിവസേന ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ 33 സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടിരുന്നു. പതിനഞ്ച് ദിവസം മാത്രമാണ് തങ്ങള്‍ പ്രചാരണം നടത്തിയത്. മൂന്നോ നാലോ മാസം ലഭിച്ചിരുന്നെങ്കില്‍ ഇതിനേക്കാള്‍ വോട്ട് പിടിക്കുമായിരുന്നുവെന്ന് ഒരു മുതിര്‍ന്ന ശിവസേന നേതാവ് പറഞ്ഞു.
Discussion about this post