ചൈനയെ വിമര്‍ശിച്ച് ഏകാധിപത്യ ഭരണമുള്ള ഉത്തരകൊറിയയെ മാതൃകയാക്കുന്ന സിപിഎം നിലപാടിനെ വിമര്‍ശിച്ച് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായ കെ വേണു. ഉത്തര കൊറിയയിലെ സൈനിക തടങ്കല്‍ പാളയ സമൂഹത്തെ മാതൃകാപരമായ സോഷ്യലിസമായി ചിത്രീകരിക്കുന്ന കേരളത്തിലെ സി.പി.എം. നേതൃത്വത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ സമീപനമാണ് ഇതിലൂടെ വെളിവാകുന്നതെന്നും കെ വേണു വിലയിരുത്തുന്നു. മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തിലാണ് വേണുവിന്റെ വിമര്‍ശനം.
‘അക്ഷരാര്‍ത്ഥത്തില്‍ ഒരു സൈനിക തടങ്കല്‍ പാളയത്തിന് സമാനമായ സാഹചര്യത്തിലാണ് വടക്കന്‍ കൊറിയയിലെ ജനങ്ങള്‍ ജീവിക്കുന്നതെന്ന് അവിടത്തെ അവസ്ഥയെക്കുറിച്ച് സ്വതന്ത്രമായി മനസ്സിലാക്കാന്‍ ശ്രമിച്ചവരെല്ലാം കണ്ടെത്തികഴിഞ്ഞിട്ടുള്ള കാര്യമാണ്. ബാഹ്യലോകത്തെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ സ്വേച്ഛാധിപത്യ ഭരണകൂടം പ്രചരിപ്പിക്കുന്ന കെട്ടുകഥകള്‍ മാത്രം കേട്ടു ജീവിക്കുന്ന ഒരു സമൂഹമാണ് അവിടെയുള്ളത്. തീര്‍ച്ചയായും പ്രാഥമിക ജീവിതാവശ്യങ്ങളെല്ലാം ജനങ്ങള്‍ക്ക് നിറവേറ്റാനാകുന്നുണ്ട് എന്നത് വാസ്തവമാണ്. പക്ഷേ, സ്വതന്ത്ര സാമൂഹ്യ ജീവിതം ഒട്ടും സാധ്യമല്ലാത്ത ഇത്തരമൊരു സൈനിക തടങ്കല്‍ പാളയ സമൂഹത്തെ മാതൃകാപരമായ സോഷ്യലിസമായി ചിത്രീകരിക്കുന്ന കേരളത്തിലെ സി.പി.എം. നേതൃത്വത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ സമീപനമാണ് ഇതിലൂടെ വെളിവാകുന്നത്.’
ഇന്ത്യന്‍ ജനാധിപത്യം നല്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തി അധികാരം പങ്കിടാനായി ഇന്ത്യന്‍ ഭരണഘടനയെപ്പിടിച്ച് ആണയിടുമ്പോള്‍ അവരുടെ ഉള്ളിലിരുപ്പ് എന്താണെന്നാണ് വടക്കന്‍ കൊറിയയോടുള്ള അവരുടെ സമീപനം വ്യക്തമാക്കുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്ന അവരുടെ സങ്കല്പത്തിലുള്ളത് വടക്കന്‍ കൊറിയന്‍ സ്വേച്ഛാധിപത്യത്തിന്റെ മാതൃകയിലുള്ള തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമാണെന്നും അദ്ദേഹം ആരോപിക്കുന്നു.
യുവസേച്ഛാധിപതി കിം ജോങ്ങ് ഉന്‍ കുറച്ചുകാലമായി നടത്തിക്കൊണ്ടിരിക്കുന്ന ആണവയുദ്ധഭീഷണി അമേരിക്കയ്ക്കെതിരായി ശക്തമായ നിലപാടാണെന്ന് പറഞ്ഞ് ശ്ലാഘിച്ചുകൊണ്ട് നമ്മുടെ മുഖ്യമന്ത്രി അവരുടെ കോഴിക്കോട്ട് ജില്ലാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം ജനാധിപത്യ വിശ്വാസികളെ അമ്പരിപ്പിക്കുന്നതാണെന്നും വേണു പറയുന്നു. ്. അമേരിക്കയ്ക്കെതിരായ നിലപാടിന്റെ കാര്യത്തില്‍ മാത്രമല്ല സി.പി.എം വടക്കന്‍ കൊറിയയെ പിന്തുണക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് മറ്റൊരു ജില്ലാ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന് നടത്തിയ പ്രസംഗം. മാതൃകാപരമായ സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയാണ് വടക്കന്‍ കൊറിയ കെട്ടിപ്പടുക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തമെന്നും വേണു ആരോപിക്കുന്നു.
Discussion about this post