മലപ്പുറം: ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ടു കുട്ടികള്‍ മരിച്ച സംഭവത്തില്‍ അപകടമുണ്ടായത് ഡ്രൈവര്‍ക്കുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന്. പക്ഷാഘാതത്തെ തുടര്‍ന്നാണ് ചരക്കുലോറി നിയന്ത്രണം വിട്ടതെന്നാണ് പ്രാഥമിക നിഗമനം. ഒരു വശം തളര്‍ന്ന നിലയില്‍ ഡ്രൈവര്‍ മേലാറ്റൂര്‍ സ്വേദേശി മുസ്തഫയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിന് തൊട്ടുമുമ്പ് മുസ്തഫയ്ക്ക് പക്ഷാഘാതം ഉണ്ടായതായാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. വഴിക്കടവിന് സമീപം മണിമൂളിയില്‍ ലോറി പാഞ്ഞുകയറി രണ്ട് പിഞ്ചുകുട്ടികളാണ് മരിച്ചത്. അപകടത്തില്‍ മരിച്ചത് മുഹമ്മദ് ഷെമില്‍, ഫിദമോള്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും.
അപകടത്തില്‍ പതിനൊന്നോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. മണിമൂളി സികെഎച്ച്എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ബസിലും ഓട്ടോയിലും ഇടിച്ചശേഷമാണ് ചരക്കുലോറി ബസ് ഷെല്‍ട്ടറിലേക്ക് പാഞ്ഞുകയറിയത്.
Discussion about this post