കോഴിക്കോട്: ഉദ്യോഗതലത്തിലെ സംവരണം എന്ന ലക്ഷ്യം ഏറെ കുറെ പൂര്‍ത്തിയാക്കിയിരിക്കുന്നുവെന്നും ഇനി സംവരണം ഒരു മുദ്രാവാക്യമല്ലെന്നും ലീഗ് ദേശീയ ട്രെഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചതിന്റെ ശബ്ദ രേഖ ഒരു സ്വകാര്യ ചാനല്‍ പുറത്ത് വിട്ടു. സര്‍വ്വീസില്‍ മുന്നോക്ക വിഭാഗങ്ങള്‍ക്കൊപ്പം പ്രാതിനിധ്യം നേടാന്‍ കഴിഞ്ഞിരിക്കുന്നതായും കുഞ്ഞാലിക്കുട്ടി പ്രസംഗത്തില്‍ പറയുന്നു.
തച്ചനാട്ടുകരയിലെ മുസ് ലീം ലീഗ് പഞ്ചായത്ത് സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കൂടിയായ പി കെ കുഞ്ഞാലികുട്ടിയുടെ നിലപാട് വിശദീകരണം. വേദിയിലിരിക്കുന്ന പഴയ കാല നേതാക്കളെ ചൂണ്ടി അവരൊക്കെ പ്രവര്‍ത്തനം തുടങ്ങിയ കാലത്തെ ഏറ്റവും വലിയ മുദ്രാവാക്യം സംവരണമായിരുന്നുവെന്ന് പറഞ്ഞായിരുന്നു തുടക്കം.
ഉദ്യോഗതലത്തിലെ സംവരണത്തിന് ഇനി പ്രസക്തിയില്ലെന്നും ആ പണി ലീഗ് പൂര്‍ത്തിയാക്കിയിരിക്കുന്നുവെന്ന കുഞ്ഞാലികുട്ടിയുടെ പ്രഖ്യാപനം. മുന്നോക്ക സമുദായങ്ങള്‍ക്കൊപ്പം ഒരു പരിധിവരെ പിന്നാക്ക വിഭാഗങ്ങളും എത്തിയതായും കുഞ്ഞാലികുട്ടി പറയുന്നു.
കുഞ്ഞാലികുട്ടിയുടെ പരാമര്‍ശങ്ങള്‍ ദൌര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ച് വെള്ളാപ്പള്ളി നടേശന് രംഗത്തെത്തി
വിഷയം വിവാദമായതോടെ പ്രസ്താവന മയപ്പെടുത്തി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post