പാലക്കാട് വടക്കുംചേരിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. സിപിഎം കാരപ്പെറ്റ ബ്രാഞ്ച് കമ്മിറ്റി അംഗവും സിഐടിയു ഓട്ടോ ടാക്സി യൂണിയന് സെക്രട്ടറിയുമായ മാട്ടുവഴിയില്‍ വിജയനാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ആറരയോടെ വടക്കുംചേരിയില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷത്തിനിടെയാണ് വിജയന് വെട്ടേറ്റത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി പതിനൊന്നരയോടെയാണ് മരണം സംഭവിച്ചത്.
വിജയന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആലത്തൂര്‍ താലൂക്കില്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്. സംഭവത്തില്‍ ഒരു ബിജെപി പ്രവര്ത്തകന് പരുക്കേറ്റിട്ടുണ്ട്.
ഏറെക്കാലമായി സിപിഎം, ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിത്.
Discussion about this post