കണ്ണൂരില്‍ സിപിഎമ്മിന്റെ ജാതിവിവേചനത്തിനെതിരെ പോരാടിയ ദളിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ വീടിന്റെ പണി പുനരാരംഭിച്ചു. ചിറക്കല്‍ പഞ്ചായത്തിലെ കാട്ടാമ്പള്ളിയില്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നല്കിയ അഞ്ചു സെന്റ് സ്ഥലത്താണ് പണി നടക്കുന്നത്. ഈ സ്ഥലം തിരിച്ചെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍ സ്ഥലം തിരിച്ചെടുക്കാനുള്ള ഏതൊരു നീക്കവും ചെറുക്കുമെന്ന് പറഞ്ഞ് ബി.ജെ.പിയും യു.ഡി.എഫും രംഗത്തെത്തിയിട്ടുണ്ട്.
ഭൂമി ദാനം ചെയ് നടപടി റദ്ദാക്കിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതില്‍ തുര് നടപടികളൊന്നും ഉണ്ടായിട്ടില്ല. പ്രവാസി മലയാളികളുടെ കൂട്ടായ്മയായ ഗ്രീന്‍ വോയ്സിന്റെ സഹായത്തോടെയാണു നിര്‍മാണം പുനരാരംഭിച്ചിരിക്കുന്നത്.
Discussion about this post