തിരുവനന്തപുരം: ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം.സുസൈപാക്യത്തിന് എതിരെ വഞ്ചനാകുറ്റത്തിന് കേസ്. വിശ്വാസി ഇഷ്ടദാനം നല്കിയ 85.5 സെന്റ് ഭൂമി ബിഷപ്പ് നിയമം ലംഘിച്ച് കൈമാറ്റം ചെയ്തുവെന്ന പേരിലാണ് കേസ്. തിരുവനന്തപുരം സ്വദേശിയായ അമേരിക്കന്‍ മലയാളി ജോസഫ് ലോപ്പസ് നല്കിയ എട്ട് കോടിയിലധികം വിലമതിക്കുന്ന വസ്തുവാണ് പ്രമാണ വ്യവസ്ഥകള്‍ ലംഘിച്ച് സുസെപാക്യം കൈമാറ്റം ചെയ്തത്.
സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ ഉണ്ടായ ഭൂമി വിവാദത്തിനു പിന്നാലെയാണ് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സുസൈപാക്യവും ഭൂമി ഇടപാടില്‍ കുടുങ്ങിയിരിക്കുന്നത്്. തിരുവനന്തപുരം ആറ്റിപ്ര വില്ലേജിലെ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടിയും ലത്തീന്‍ കത്തോലിക്കാര്‍ക്കും വേണ്ടിയാണ് അമേരിക്കന്‍ മലയാളി വസ്തു നല്‍കിയത്.
ജോസഫ് ലോപ്പസ് വ്യവസ്ഥകള്‍ ലംഘിച്ചതിനെതിരെ ഭൂമി തിരിച്ചു നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. ് ബിഷപ്പിനെതിരെ ജോസഫ് ് തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ കേസും ഫയല്‍ ചെയ്തു.
1993ലാണ് ഭൂമി ഇഷ്യദാനമായി നല്കിയതേ. പവര്‍ ഓഫ് അറ്റോര്‍ണിയായ ജോസഫ് ലോപ്പസിന്റെ ‘അമ്മ വ്യവസ്ഥകളോടെ സുസൈപാക്യത്തിന്റെ പേരില്‍ ഭൂമി നല്‍കുകയായിരുന്നു, ഈ വ്യവസ്ഥകള്‍ ഇല്ലാതാക്കിയാണ് സുസൈപാക്യം സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് ഒബ്ലിഗ് വെല്‍ഫെയര്‍ സൊസൈറ്റിയ്ക്ക് ഭൂമി വിറ്റത്. ഭൂമി വിറ്റ തുക സുസൈപാക്യത്തിന്റെ പേരില്‍ വിദേശത്തുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നും പരാതിക്കാരന് ആരോപിക്കുന്നു.
Discussion about this post