കൊച്ചി; വ്യാജ ഹര്‍ത്താലിനെതിരെ പ്രതികരിച്ച് നടി പാര്‍വതി. സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ട വ്യാജ ഹര്‍ത്താലിന്റെ പേരില്‍ തെമ്മാടിത്തരം കാണിക്കരുതെന്ന് നടി. വടക്കന്‍ കേരളത്തില്‍ പലയിടങ്ങളിലായി വാഹനങ്ങള്‍ തടഞ്ഞതിനെതിരെയാണ് പാര്‍വതി രംഗത്തെത്തിയത്.
കാലിക്കറ്റ് എയര്‍പോര്‍ട്ട് – ചെമ്മാട് – കൊടിഞ്ഞി- താനൂര്‍ റോഡുകളില്‍ വാഹനങ്ങള്‍ തടയുകയും ആളുകളെ ഉപദ്രവിക്കുകയും കയ്യേറ്റം ചെയ്യുകയും ഉണ്ടായി. ചിലര്‍ അക്രമം അഴിച്ചുവിടുകയാണെന്നും പ്രതിഷേധത്തിന്റെ പേരില്‍ നടത്തുന്ന തെമ്മാടിത്തരമാണ് ഇതൊക്കെയെന്നും പാര്‍വതി ട്വിറ്ററില്‍ പറഞ്ഞു.
ഈ സന്ദേശം എത്രയും പെട്ടെന്ന് ആളുകളില്‍ എത്തിക്കണം, ജനങ്ങളെ സുരക്ഷിതരാക്കണം. സംഭവം പൊലീസിനെ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും പാര്‍വതി പോസ്റ്റില്‍ പറയുന്നു.
ഇന്നലെ രാത്രിയാണ് ഹര്‍ത്താലെന്ന പേരില്‍ ദേശീയപാതയില്‍ ചിലര്‍ വാഹനം തടയുകയും ആളുകളെ കയ്യേറ്റം ചെയ്യുകയും ചെയ്തത്. ഇന്നും കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ചിലര്‍ വാഹങ്ങള്‍ തടയകയും കടകള്‍ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post