മുംബൈ: ഇന്ത്യയിലെ നാല് പ്രശസ്തമായ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാനിലെ ഭീകരസംഘങ്ങള്‍ പുറപ്പെട്ടിട്ടുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍. പാക്കിസ്ഥാനിലെ ജമാത്ത് ഉദ്ദുവ, ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ ജിഹാദി സംഘടനകളാണ് ഭീകരാക്രമണത്തിനായി ഇന്ത്യയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്റലിജന്‍സ് ബ്യൂറോ മഹാരാഷ്ട്ര പൊലീസിനെ വിവരമറിയിച്ചിട്ടുണ്ട്.
ഈ മാസം 28നു മുന്‍പായി മഹാരാഷ്ട്ര,ഒഡീഷ, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായി ആക്രമണം നടത്തുമെന്നാണ് വിവരം.മഹാരാഷ്ട്രയില്‍ പ്രസിദ്ധ സിദ്ധിവിനായക ക്ഷേത്രത്തിനു നേര്‍ക്കാണ് ഭീകരരുടെ ഭീഷണി. ഇതേത്തുടര്‍ന്ന് ഇവിടെ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.
മുംബൈയില്‍ ആക്രമണം നടത്താന്‍ പദ്ധതി തയാറാക്കിയത് അബ്ദുല്ല അല്‍ ഖുറേഷി, നാസിര്‍ അലി, ജാവേദ് ഇക്ബാല്‍, മൊബിദ് സെമാന്‍, ഷംസീര്‍ എന്നിവരാണെന്നുള്ള വിവരവും ഇന്റലിജന്‍സ് പുറത്തുവിട്ടിട്ടുണ്ട്. ഒഡീഷയിലെ പൂരി, രാജസ്ഥാനിലെ അജ്മേര്‍, ഉത്തര്‍പ്രദേശിലെ വരാണസിയും അലഹബാദും തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങളും ആക്രമിക്കുവാന്‍ ഭീകരര്‍ ലക്ഷ്യമിടുന്നുണ്ട്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ ഐസിസിന്റെ സഹായത്തോടെ ആകമണം നടത്തുമെന്ന പാക്കിസ്ഥാന്റെ സന്ദേശവും നേരത്തെ ഇന്ത്യയ്ക്ക ലഭിച്ചിരുന്നു.
Discussion about this post