ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിലെ അസ്വാരസ്യം സഹിക്കാനാവാത്ത അവസ്ഥയിലാണെന്ന് പ്രകടമാക്കി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി.കൂട്ടുകക്ഷി മന്ത്രിസഭ നയിക്കാന്‍ താന്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും ഒട്ടും സന്തോഷവാനല്ലെന്നും പറഞ്ഞ അദ്ദേഹം ബെംഗളൂരുവിലെ ഒരു പൊതുസമ്മേളനത്തില്‍ പ്രസംഗത്തിനിടെ വിതുമ്പി കരഞ്ഞു.
ലോകത്തെ രക്ഷിക്കാന്‍ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണ് ഇപ്പോള്‍ തന്റേതെന്നാണ് കുമാരസ്വാമി പറയുന്നത്. ‘നിങ്ങളുടെ ചേട്ടനോ അനുജനോ മുഖ്യമന്ത്രിയായതിന്റെ സന്തോഷത്തിലാണ് നിങ്ങള്‍. അതുകൊണ്ടാണ് പൂച്ചെണ്ടുകളും മാലകളും എനിക്ക് സമ്മാനിച്ചത്. പക്ഷേ കൂട്ടുമന്ത്രി സഭ നയിച്ചുകൊണ്ട് പോകുന്നതില്‍ താന്‍ ഏറെ വിഷമിക്കുന്നൂ. അതുകൊണ്ടുതന്നെ പൂച്ചെണ്ടുകള്‍ എനിക്ക് സന്തോഷത്തോടെ സ്വീകരിക്കാനാകില്ല.’ – കുമാരസ്വാമി വിതുമ്പിക്കൊണ്ട് പറഞ്ഞു.
#WATCH: Karnataka CM HD Kumaraswamy breaks down at an event in Bengaluru; says 'You are standing with bouquets to wish me, as one of your brother became CM & you all are happy, but I'm not. I know the pain of coalition govt. I became Vishkanth&swallowed pain of this govt' (14.07) pic.twitter.com/cQ8f90KkFT
— ANI (@ANI) July 15, 2018
കുമാരസ്വാമിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കര്‍ണാടകത്തില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകത്തിനൊടുവില്‍ മെയ് 23 നാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തെരഞ്ഞടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് ജെ.ഡി.എസ് – കോണ്‍ഗ്രസ് സഖ്യം രൂപവത്കരിച്ചാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. എന്നാല്‍ സിദ്ധരാമയ്യയും കുമാരസ്വാമിയും പലപ്പോഴും പരസ്പരം കൊമ്പു കോര്‍ത്തത് ഉള്‍പ്പടെ സഖ്യം ആടിയുലയുകയാണ്.
Discussion about this post