റഷ്യന്‍ ലോകകപ്പിലെ മികച്ച താരം ആരെന്ന് വെളിപ്പെടുത്തി ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫാന്റിനൊ. നിന്നും നേരത്തെ പുറത്തായെങ്കിലും ലയണല്‍ മെസി യാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് ജിയോവാനി ഇന്‍ഫാന്റിനോ പറഞ്ഞു. അര്‍ജന്റീന ടീം ലോകകപ്പില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വെച്ചില്ലെങ്കിലും മെസിയുടെ പ്രകടനം ലോകകപ്പില്‍ മികച്ചതായിരുന്നുവെന്ന് ഇന്‍ഫാന്റിനോ മാധ്യമങ്ങളോട് പറഞ്ഞു.
ഫുട്ബോളില്‍ എല്ലായിപ്പോഴും വിജയിക്കാനാവില്ല. എന്നാല്‍ തന്റെ കഴിവിന്റെ പരമാവധി നില്ക്കുന്ന പ്രകടനം മെസി ടീമിനു വേണ്ടി പുറത്തെടുത്തു.നൈജീരിയക്കെതിരെ ഒരു ഗോള്‍ നേടി ടീമിനെ നോക്കൗട്ടിലെത്തിക്കാന്‍ മെസിക്കു കഴിഞ്ഞു. എല്ലാ മത്സരങ്ങളിലും അര്‍ജന്റീനക്കു വേണ്ടി തന്റെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ മെസിക്കു കഴിഞ്ഞുവെന്നും ഇന്‍ഫാന്റിനോ പറഞ്ഞു. ഫ്രാന്‍സിനെതിരായ മത്സരത്തില്‍ ഒന്നു കൂടി മികച്ച പ്രതിരോധമായിരുന്നുവെങ്കില് മത്സര ഫലം അര്‍ജന്റീനക്ക് അനുകൂലമാകുമായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി നമ്മളെ അത്ഭുതപ്പെടുത്തുന്ന മെസി ഈ ലോകകപ്പിലും അതു തന്നെ ചെയ്താണ് പുറത്തു പോയതെന്നും ഇന്‍ഫാന്റിനോ പറഞ്ഞു.
ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ പതറിയ അര്‍ജന്റീന അവസാന മത്സരത്തില്‍ വിജയം നേടിയാണ് പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടിയത്. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ ഫ്രാന്‍സിനോട് മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റ് അര്‍ജന്റീന പുറത്താവുകയായിരുന്നു.
ലോകകപ്പില്‍ നെയ്മറുടെ പ്രകടനത്തെയും ഇന്‍ഫാന്റിനോ പുകഴ്ത്തി. പരിക്കില്‍ നിന്നും മുക്തനായതിനു ശേഷം ലോകകപ്പില്‍ തിരിച്ചെത്തിയ താരത്തിന് ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്ന വാദങ്ങളെ ഫിഫ പ്രസിഡന്റ് തള്ളിക്കളഞ്ഞു. നെയ്മര്‍ മികച്ച താരമാണ്. ലോകകപ്പില്‍ തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ താരത്തിനു കഴിഞ്ഞുവെന്നും ഇന്‍ഫാന്റിനോ പറയുന്നു. ഭാവിയില്‍ ഇതിനേക്കാള്‍ ശക്തമായി തിരിച്ചു വരാന്‍ കഴിവുള്ള താരമാണ് നെയ്മറെന്നും ഫിഫ പ്രസിഡന്റ് പറയുന്നു.
Discussion about this post