ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണ കുറ്റം നല്കിയ കന്യാസ്ത്രീയുമായി മധ്യസ്ഥതയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് ഫാദര്‍ ജെയിംസ് എര്‍ത്തയില്‍. ബുധനാഴ്ച അന്വേഷണ സംഘത്തിനോടായിരുന്നു ജെയിംസ് എര്‍ത്തയില്‍ മൊഴി നല്‍കിയത്.
കോതമംഗലം സ്വദേശിയായ ഷോബി ജോര്‍ജ് എന്നയാള്‍ വഴിയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ബന്ധപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. പരാതി പിന്‍വലിച്ചാല്‍ പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്ന് അദ്ദേഹം പറഞ്ഞു. ഷോബി ജോര്‍ജിന്റെയും മൊഴി അന്വേഷണ സംഘം അടുത്ത് ദിവസം എടുക്കും.
തനിക്ക് ഫ്രാങ്കോ മുളയ്ക്കലുമായി നേരത്തെ ബന്ധമില്ലായിരുന്നുവെന്നും ജെയിംസ് എര്‍ത്തയില്‍ പറഞ്ഞു. എന്നാല്‍ ഷോബി ജോര്‍ജിനെ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇയാള്‍ക്ക് ജലന്ധര്‍ രൂപതയുമായി അടുത്ത ബന്ധമുണ്ടെന്നും എര്‍ത്തയില്‍ മൊഴി നല്കി.
ബുധനാഴ്ച രാത്രി ഏകദേശം ആറുമണിക്കൂറോളം സമയം അന്വേഷണ സംഘം ജെയിംസ് എര്‍ത്തയിലിന്റെ മൊഴിയെടുത്തു. ഇതിന് മുമ്പ് കേസില്‍ മധ്യസ്ഥതക്ക് എര്‍ത്തയില്‍ ശ്രമിച്ചുവെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ വാദിച്ചിരുന്നു.
Discussion about this post