തിരുവനന്തപുരം : കേരളത്തോട് കേന്ദ്രം അനുഭാവ പൂര്‍ണമായ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് കേന്ദ്രസര്‍ക്കാര്‍ ബാങ്ക് വായ്പയ്ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചത് സാധാരണക്കാര്‍ക്ക് അനുഗ്രഹമാണെന്നും തോമസ് ഐസ്ക്ക് പറഞ്ഞു. ബാങ്കേഴ്സ് കമ്മിറ്റി യോഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രശംസിച്ച് ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയത്.
വായ്പകള്‍ പുനഃക്രമീകരിച്ച് ഹ്രസ്വ കാല വായ്പകളെ ഇടത്തരം, ദീര്‍ഘകാല വായ്പകളാക്കാനും ശ്രമം നടക്കുന്നുണ്ട്. പുതിയ വായ്പകളും പരിഗണിക്കുന്നുണ്ട്. 40 ശതമാനം വരെയാണ് നബാര്‍ഡ് റീഫിനാന്‍സ് നല്‍കുന്നത്. ഇത് 60 ശതമാനമാക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം. നബാര്‍ഡ് കൂടുതല്‍ വായ്പ തരാന്‍ തയ്യാറാണ്. എന്നാല്‍ ഇതിന് കേരളത്തിന്റെ വായ്പാ പരിധി വര്‍ദ്ധിപ്പിക്കണമെന്നും ഐസക് പറഞ്ഞു.
Discussion about this post