ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിയുടെ പേരില്‍ ലൈംഗികാരോപണ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എം.എല്‍.എക്കെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച രംഗത്ത്. ചെര്‍പ്പുളശേരിയില്‍ എം.എല്‍.എ പങ്കെടുക്കന്ന പരിപാടിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
അതേസയമം തനിക്കെതിരെ പരാതിയൊന്നുമില്ലാതെയാണ് തന്നെ മാധ്യമങ്ങള്‍ വേട്ടയാടുന്നതെന്ന് പി.കെ.ശശി പറഞ്ഞു. പാര്‍ട്ടി നടപടിയെടുത്താല്് സ്വീകരിക്കുമെന്നും ശശി വ്യക്തമാക്കി. ഏത് നടപടിയും സ്വീകരിക്കാനുള്ള ആര്‍ജവം പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ പാര്‍ട്ടിക്കകത്ത് നടക്കുന്ന കാര്യങ്ങള്‍ പുറത്ത് പറയുന്നത് വിവരദോഷികളാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്റെ പക്കല്‍ നിന്നും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post