രാജ്യം വലിയ ഒരു തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോഴും ഇന്ത്യയിലെ ബുദ്ധിജീവി സമൂഹം വല്ലാത്ത അസ്വസ്ഥതയിലാണ്. അവര്‍ക്ക് പിന്തുണക്കാന്‍ പ്രസ്ഥാനമോ, നേതാവോ ഇല്ലാത്തതാണ് പലരുടേയും പ്രശ്നം. നരേന്ദ്രമോദിയെ എന്തും വില കൊടുത്തും എതിര്‍ക്കണമെന്ന കാര്യത്തില്‍ മാത്രമാണ് ഇവര്‍ക്ക് യോജിപ്പ്. അതിനായി ആരെ മുന്‍ നിര്‍ത്തും എന്ന് ചോദിക്കുമ്പോള്‍ താടി ചൊറിയുകയാണ് പല ഇടത് ബുദ്ധിജീവികളും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇഷ്ടപ്പെടുന്നില്ല എന്നത് പോലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ഇടത് ബുദ്ധിജീവി സമൂഹം വെറുക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകനായി കുമാര്‍ കേട്കര്‍ വിലയിരുത്തുന്നു. മോദിക്കെതിരെ പ്രതിപക്ഷ കൂട്ടുകെട്ട് എന്ന ആശയത്തോടും അവര്‍ക്ക് താല്പര്യമില്ല. മിക്കവരും പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു വലിയ കൂട്ട് കെട്ട് സാധ്യമല്ലായെന്ന് വിശ്വസിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഇന്ധന വില വര്‍ദ്ധനവിന് കാരണമായി ബി.എസ്.പി നേതാവ് മായാവതി ചൂണ്ടിക്കാട്ടിയത് ബി.ജെ.പിയെയും കോണ്‍ഗ്രസിനെയുമാണ്. അത് പോലെത്തന്നെ ബി.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ സെപ്റ്റംബര്‍ പത്തിന് നടത്തിയ ഭാരത് ബന്ദില്‍ നിന്നും മാറി നിന്നു. ചിലര്‍ പറയുന്നു രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു വലിയ കൂട്ട് കെട്ട് സൃഷ്ടിക്കാന്‍ സാധിക്കുന്നില്ലായെന്ന്. ചിലര്‍ പറയുന്നു പ്രതിപക്ഷ നേതാക്കളായ ചന്ദ്രബാബു നായിഡു, മായാവതി, മമതാ ബാനര്‍ജി, ശരദ് പവാര്‍, നവീന്‍ പട്നായിക് തുടങ്ങിയവര്‍ക്ക് പ്രധാനമന്ത്രിയാവാനാണ് ആഗ്രഹം. ഇത് മൂലം പ്രതിപക്ഷ കൂട്ടായ്മ അസംഭവ്യമാണെന്ന് അവര്‍ വാദിക്കുന്നു. അതേസമയം മറ്റ് ചിലര്‍ ദളിതരും യാദവരും ഒറ്റക്കെട്ടായി നില്ക്കാന് സാധ്യതയില്ലെന്നും പറയുന്നു,’ കുമാര്‍ കേട്കര്‍ അഭിപ്രായപ്പെട്ടു.
ബുദ്ധിജീവികള്‍ മിക്കവരും വ്യക്തിമാഹാത്മ്യവാദികളാണ്. ഇത് മൂലം ഇവര്‍ ഒരു കുടക്കീഴില് വരില്ലെന്നും കേട്കര്‍ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ കോണ്‍ഗ്രസിനെ വെറുപ്പാണ്. ഇന്ദിരാ ഗാന്ധിയെയാണ് ഏറ്റവും കൂടുതല്‍ വെറുത്തിരുന്നത്. അവര്‍ ചിലര്‍ ഇപ്പോള്‍ പൊതുവെ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ഉപദേശിക്കുന്നതിലാണ് ശ്രദ്ധ കൊടുക്കുന്നത്,’ കേട്കര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തതോടെ ഒരു പാര്‍ട്ടിയെ പിന്തുണയ്ക്കാനുള്ള തിരച്ചിലിലാണ് ഇടത് ബുദ്ധിജീവികള്‍. അവര്‍ക്ക് പിന്തുടരാന് ഒരു നല്ല തത്ത്വശാസ്ത്രം പോലുമില്ല. വല്ലാത്ത ആശയക്കുഴപ്പത്തിലാണ് ഇത്തരക്കാര്‍. ജെ്എന്യുവില് ഇടത് വിദ്യാര്‍ത്ഥികള്‍ നേടിയ വിജയം സോഷ്യല്‍ മീഡിയയില്‍ ഉയര്ത്തികാട്ടാമെന്നല്ലാതെ തെരഞ്ഞെടുപ്പിലോ രാഷ്ട്രീയത്തിലോ ഒരു ചലനവും ഉണ്ടാക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തില്‍ നവ ലിബറല്‍ നിലപാടുകളിലൂടെ മുന്നോട്ട് പോകുന്ന ഇടത് സര്‍ക്കാരിനെ പിന്തുണക്കുന്നത് വലി യ അബദ്ധമാവുമെന്നാണ് പലരും കരുതുന്നത്. മുതലാളിത്വ നിലപാടുകളും അഴിമതിയും സ്വജനപക്ഷപാതവുമാണ് കേരളത്തിലെ ഇടത് സര്‍്ക്കാരിന്റെ കൈമുതല്‍. ഇടത് ആശയങ്ങളില്‍ നി്ന്ന് ഏറെ അകലെയാണ് പിണറായി സര്‍ക്കാരിന്റെ നയങ്ങള്‍. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് ഫാസിസവും, മുതലാളിത്വ പ്രീണനവും പിന്തുടരുന്ന ഇടത് സര്‍ക്കാരിനെ പിന്തുണക്കുന്നതില് ഏറെ പേരും അസ്വസ്ഥരാണ്.
ഇന്ത്യയിലെ എഴുത്തുകാരും, കലാകാരന്മാരും അടങ്ങുന്ന വലിയ സമൂഹം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെയും മോദിയേയും പിന്തുണക്കുന്നതില് അവര്‍ ഏറെ അസ്വസ്ഥരാണ്. ദളിത് മുന്നേറ്റത്തിന്റെ പേരില്‍ അതിനെ നേരിടാനുള്ള ശ്രമങ്ങള്‍ കടുത്ത നടപടികളിലൂടെ മോദി സര്‍ക്കാര്‍ നിഷ്പ്രഭാമാക്കുന്നു. മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തനങ്ങളുടെ പേരില്‍ സാസംസ്ക്കാരിക ആക്ടിവിസ്്റ്റുകളെ വീട്ടു തടവില്‍ ആക്കിയിട്ട് ആഴ്ചകളായി. വിഷയം സര്‍ക്കാരിനെതിരെ ഉയര്‍ത്തി കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.
ആശയപരമായും, പ്രവര്‍ത്തന മേഖലയിലും ഏറ്റ തിരിച്ചടികള്‍ ഇടത് ബുദ്ധിജീവി സമൂഹത്തെ വല്ലാതെ നിരാശരാക്കിയിട്ടുണ്ട്. ദേശീയത വലിയ വികാരമായി മാറുന്നതിനെ എഴുത്തിലൂടെയും സമരങ്ങളിലൂടേയും തകര്‍ക്കാനുള്ള നീക്കങ്ങള്‍ ഫലം കാണാത്ത അവസ്ഥയാണ്. രാജ്യവിരുദ്ധ ശക്തികള്‍ എന്ന ലേബലിലേക്ക് എളുപ്പം തിരിച്ചറിയപ്പെടുമെന്ന ആശങ്കയും ചില ചിലരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Discussion about this post