ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇന്ത്യ നീക്കങ്ങള്‍ തുടര്‍ന്ന് കൊണ്ടെയിരിക്കുമെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് പറഞ്ഞു. ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ഇത് പോലെയുള്ള നീക്കങ്ങള്‍ തീവ്രവാദികള്‍ക്ക് പരിശീലനം നല്കുന്നതില് നിന്നും, ഇന്ത്യയിലേക്ക് അയക്കുന്നതില്‍ നിന്നും പാക്കിസ്ഥാനെ തടയുമെന്ന് അവര്‍ പറഞ്ഞു.
അതേസമയം റാഫേല്‍ വിവാദത്തെ സംബന്ധിച്ച് താന്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം ഈ മറുപടി സ്വീകരിച്ചോ ഇല്ലയോ എന്നത് ഇപ്പോഴും അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം റഷ്യയില്‍ നിന്നും എസ്-400 പ്രതിരോധ മിസൈല്‍ വാങ്ങുവാനുള്ള കരാറിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും ഉടന്‍ തന്നെ ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പിടുമെന്നും നിര്‍മ്മലാ സീതാരാമന് വ്യക്തമാക്കി. ഇന്ത്യയ ഇതിന് മുമ്പും റഷ്യയില്‍ നിന്ന് പ്രതിരോധ സാമഗ്രികള്‍ വാങ്ങിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയിലായിരിക്കും കരാറില്‍ ഒപ്പിടുകയെന്നും അവര്‍ പറഞ്ഞു.
യു.എസിന്റെ ഭാഗത്ത് നിന്നും എതിര്‍പ്പുണ്ടായിട്ടും ഇന്ത്യ കരാറുമായി മുന്നോട്ട് പോകുമെന്നായിരുന്നു നിര്‍മ്മലാ സീതാരാമന് ജൂലായില്‍ പറഞ്ഞത്.
Discussion about this post