യൂറോപ്പില്‍ ഗൂഗിള്‍ ആപ്പുകള്‍ക്ക് പണം നല്കി ഉപയോഗിക്കേണ്ടി വരുമെന്ന സൂചന നല്കി ഗൂഗിള്‍ . ഫോണ്‍ വാങ്ങുന്നതിനൊപ്പം സൗജന്യമായിരുന്ന പ്ലേ സ്റ്റോര്‍ അതിലെ ഒരു ഡസനോളം ആപ്പുകളുമാണ് ഗൂഗിള്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് വില്ക്കുവാന് തീരുമാനിച്ചിരിക്കുന്നത് .
ആൻഡ്രോയ്ഡ് ഫോണ്‍ ഉപയോഗിച്ച് തുടങ്ങുന്ന ഒരാള്‍ക്ക് ആവശ്യമായതെല്ലാം ഒരുക്കിയാണ് ആൻഡ്രോയ്ഡ് മെസ്സേജ് , ഗൂഗിള്‍ പ്ലേ മ്യൂസിക് , പ്ലേ മ്യൂസിക് , പ്ലേ ബുക്ക്സ് , ക്രോം , ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിങ്ങനെയുള്ള ഒരുപിടി ആപ്പുകള്‍ ജി ആപ്പ്സ് യെന്ന പേരില്‍ എത്തുന്നത് .
അടുത്തിടെ യൂറോപ്യന്‍ കമ്മീഷന് ഇത്തരത്തില്‍ ആൻഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ ആപ്പ്സ് ഇന്‍സ്റ്റോള്‍ ചെയ്തു നല്‍കുന്നത് ഉപയോക്താവിന്റെ തിരഞ്ഞെടുക്കാനുള്ള അവകാശത്തിനു മേലുള്ള കടന്നു കയറ്റമാണെന്നും ഇത്തരത്തില്‍ ആപ്പുകള്‍ അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കണമെന്നു നിര്‍ദേശിക്കുകയും അഞ്ചു കോടി ഡോളര്‍ പിഴയിടുകയും ചെയ്തിരുന്നു .
ഇത്തരമൊരു സാഹചര്യത്തിലാണ് ആപ്പുകളെല്ലാം സൗജന്യമായി നല്‍കുന്നത് അവസാനിപ്പിക്കുവാനും ഫോണ്‍ നിര്‍മാതാക്കളുടെ ആവശ്യപ്രകാരം വേണ്ട ആപ്പുകള്‍ മാത്രം വിലയ്ക്ക് നല്കുവാനും തീരുമാനിച്ചിരിക്കുന്നത് . ഗൂഗിള്‍ ആപ്പുകള്‍ ഇല്ലാതെയും ആൻഡ്രോയ്ഡ് മാത്രമായി വാങ്ങുവാനും സാധിക്കും . ഇത്തരമൊരു നീക്കം വഴി ഓരോ ഗൂഗിള്‍ ആപ്പിനും വെവ്വേറെ ലൈസന്‍സും ആവശ്യമായി വരും ഇതുവഴി ഫോണുകള്‍ക്കും വിലയേറും .
Discussion about this post