എന്‍ഡിടിവിക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചെയ്ഞ്ച് ബ്യൂറോ ഓഫ് ഇന്ത്യ (സെബി) 2 കോടി രൂപ പിഴ ചുമത്തി. സെക്യൂരിറ്റിസ് കോണ്‍ട്രാക്ട്സ് ആക്ടിലെ സെക്ഷന്‍ 23 എ 23 ഇ എന്നിവ ലംഘിച്ചതിനാണ് പിഴ.
2009ലെ എന്‍ഡിടിവിയുടെ ബാലന്‍സ് ഷീറ്റ് പ്രകാരം 450 കോടി നികുതി അടക്കണമെന്ന് 2014 ഫെബ്രുവരിയില്‍ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഈ വിവരം എന്‍ഡിടിവി യഥാസമയം സ്റ്റോക് എക്സ്ചേഞ്ചിനെ അറിയിച്ചില്ല. കൃത്യമായ വിവരങ്ങള്‍ ഒഹരി മേഖലയെ ധരിപ്പിക്കാതിരിക്കുന്നത് നിക്ഷേപകരെ ദോഷകരമായി ബാധിക്കുമെന്ന് സെബി പറയുന്നു. ഇതു കണക്കിലെടുത്താണ് സെബി പിഴ ചുമത്തിയിരിക്കുന്നത്. 45 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം.
Discussion about this post