തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് നായകനായെത്തി ഏറ്റവും പുതിയ ചലച്ചിത്രമായ ‘സര്‍ക്കാരി’ന്റെ സംവിധായകന് എ.ആര്.മുരുഗദോസ് വിവാദങ്ങള്‍ക്കിടയില്‍ മുന്‍കൂര്‍ ജാമ്യം തേടി. സര്‍ക്കാരിലെ ചില രംഗങ്ങള്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ക്ഷേമ പദ്ധതികളെ വിമര്‍ശിക്കുന്നുവെന്ന് എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി ആരോപിക്കുന്നു.
ചിത്രം നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമാണെന്ന് തമിഴ്നാട് നിയമമന്ത്രി സി.വി.ഷണ്മുഖന് അഭിപ്രായപ്പെട്ടു. വിജയ്ക്കെതിരെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ പോലീസ് തന്റെ വീട്ടില്‍ രാത്രി വന്നിരുന്നുവെന്ന് സംവിധായകന് എ.ആര്.മുരുഗദോസ് ട്വീറ്റ് ഇട്ടു. താന്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ അവര്‍ തിരിച്ച് പോയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പോലീസ് വന്നത് മുരുഗദോസിന് സംരക്ഷണം നല്‍കാനായിരുന്നുവെന്ന് ദി ന്യൂസ് മിനിറ്റ് ന്യൂസ് പോര്‍ട്ടലിന്റെ തമിഴ്നാട് ബ്യൂറോ ചീഫ് പ്രിയങ്ക തിരുമൂര്‍ത്തി ട്വീറ്റി ചെയ്തു.
ചിത്രത്തിലെ വിവാദപരമയാ രംഗങ്ങള്‍ നീക്കാമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ചിത്രത്തിന് പിന്തുണയുമായി സ്റ്റൈല്‍ മന്നന് രജനീകാന്തും രംഗത്തെത്തിയിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്കിയ ഒരു ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ നടത്തി രംഗങ്ങള്‍ മാറ്റാന്‍ പറയുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post