ഫോര്‍ബ്സ് മാസിക തയ്യാറാക്കിയ ഇന്ത്യയിലെ സമ്പന്നരായവരുടെ പട്ടികയില്‍ കായിക താരങ്ങളില്‍ ഒന്നാമത് നില്‍ക്കുന്നത് വിരാട് കോഹ്ലി. 228.09 കോടി രൂപയാണ് വിരാട് കോഹ്ലി 2018ല്‍ സമ്പാദിച്ചത്.
പട്ടികയില്‍ കായിക താരങ്ങളില്‍ രണ്ടാമത് നില്‍ക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയാണ്. 101.77 കോടി രൂപയാണ് ധോണി 2018ല്‍ സമ്പാദിച്ചത്. കായിക താരങ്ങളില്‍ മൂന്നാമത് നില്‍ക്കുന്നത് സച്ചിന് ടെന്‍ഡുല്‍ക്കറാണ്. 80 കോടി രൂപയാണ് 2018ല്‍ സച്ചിന് സമ്പാദിച്ചത്.
അതേസമയം 36.5 കോടി രൂപ വരുമാനവുമായി ബാഡ്മിന്റ്ണ്‍ താരം പി.വി.സിന്ധുവാണ് കായിക താരങ്ങളില്‍ നാലാമത് നില്‍ക്കുന്നത്. കായിക താരങ്ങളില്‍ അഞ്ചാമത് നില്‍ക്കുന്നത് 31.49 കോടി രൂപ വരുമാനവുമായി രോഹിത് ശര്‍മ്മയാണ്.
അതേസമയം മൊത്തം പട്ടികയില്‍ ആദ്യ സ്ഥാനത്ത് നില്‍ക്കുന്നത് ബോളിവുഡ് താരം സല്മാന് ഖാനാണ്. 253.25 കോടി രൂപയാണ് സല്മാന് ഖാന്റെ 2018ലെ വരുമാനം. മൂന്നാം സ്ഥാനത്ത് അക്ഷയ് കുമാറും നാലാം സ്ഥാനത്ത് ദീപിക പദുക്കോണുമാണ്. എന്നാല്‍ സ്റ്റേല്‍ മന്നന് രജനീകാന്ത് 14ാം സ്ഥാനത്താണ് നില്‍ക്കുന്നത്. 50 കോടി രൂപയാണ് 2018ല്‍ രജനീകാന്ത് നേടിയത്. അതേസമയം മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി 49ാം സ്ഥാനത്താണ്. 18 കോടിയാണ് 2018ല്‍ അദ്ദേഹം നേടിയത്.
Discussion about this post