ദുബായിലെ ജയിലില്‍ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും വീട്ടിലേക്ക് പോകാന്‍ തയ്യാറാകാതെ 11 സ്ത്രീകള്‍ . ജയിലിലെ സുഖ സൗകര്യങ്ങളും ജയിലധികൃതരുടെ സ്നേഹസമീപനവുമാണ് തടവുകാര്‍ക്ക് ജയിലിനെ ഉപേക്ഷിക്കാനാവാത്ത വിധം പ്രിയങ്കരമാക്കിയത് .
തടവുകാര്‍ക്ക് സ്വന്തം വീടുപോലെ പ്രിയകരമാകുന്ന വിധമാണ് ദുബായ് ജയിലിലെ സൗകര്യങ്ങള്‍ . വൈദ്യസഹായം, ഭക്ഷണം , കുടുംബങ്ങളുമായി ബന്ധപ്പെടാനുള്ള സൗകര്യം എന്നിവ എല്ലാ തടവുകാര്‍ക്കും അനുവദനീയമാണ് .
തടവിലായ സ്ത്രീകള്‍ക്കൊപ്പം മക്കളുണ്ടെങ്കില്‍ അവര്‍ക്കും മെച്ചപ്പെട്ട പരിഗണനയും പരിചരണവും ലഭിക്കും . ഇത്തരം മെച്ചപ്പെട്ട അന്തരീക്ഷം ലഭിക്കുന്നത് സ്വദേശികളായവര്‍ക്ക് മാത്രമല്ല എല്ലാ രാജ്യക്കാരോടും മനുഷ്യത്വപൂര്‍ണ്ണമായ അനുഭാവമാണ് സ്വീകരിക്കുന്നത് . സേവനത്തിലും സമീപനത്തിലും വിവേചനമില്ലാതെ അവരുടെ അവകാശങ്ങള്‍ വകവെച്ച് നല്‍കും .
തടവുകാര്‍ക്കായി ജയിലിനുള്ളില്‍ ലൈബ്രറി , കായിക വിനോദകേന്ദ്രങ്ങള്‍ , സവാരിയ്ക്കുള്ള അവസരം , കായികപരമായ വിനോദങ്ങള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു . മികച്ച ഭക്ഷണം ലഭ്യമാക്കാന്‍ നിലവാരമുള്ള കാറ്ററിംഗ് കമ്പനിയെയാണ് ചുമതലനല്‍കിയിരിക്കുന്നത് . തടവുകാരുടെ സംരക്ഷണത്തിനു മാത്രമായി ദുബായ് പോലീസ് വന്‍ തുക ചിലവഴിക്കുന്നുണ്ട് .
Discussion about this post