ബാഡ്മിന്റണ്‍ താരമായ പി.വി.സിന്ധു തന്റെ സമീപകാലത്തെ വിജയത്തിലൂടെ ചരിത്രം സൃഷ്ടിച്ചിരിക്കുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. ബി.ഡബ്ല്യു.എഫ് ലോക ടൂറില്‍ സ്വര്‍ണ്ണ നേടിയതിന് ശേഷം പി.വി.സിന്ധുവും കുടുംബവും ഉപരാഷ്ട്രപതിയെ ഇന്ന് സന്ദര്‍ശിച്ചിരുന്നു.
രാജ്യത്തിന് പേരും പ്രശസ്തിയും പി.വി.സിന്ധു കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു. വിജയത്തില്‍ താന്‍ സിന്ധുവിനെ അഭിനന്ദിക്കുന്നുവെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
ഡിസംബര്‍ 16ന് നടന്ന ബി.ഡബ്ല്യു.എഫ് ലോക ടൂര്‍ ബാഡ്മിന്റണില്‍ പി.വി.സിന്ധു ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിക്കൊണ്ട് സ്വര്‍ണ്ണ നേടിയിരുന്നു. കുറച്ച് നാളുകളായി ഫൈനല്‍ മത്സരങ്ങളില്‍ സിന്ധു പരാജയം നേരിടുകയായിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും നല്ല മത്സരമായിരുന്നു ഇതെന്ന് മത്സരത്തിന് ശേഷം സിന്ധു പ്രതികരിക്കുകയുണ്ടായി.
Discussion about this post