ചൈനയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. നാല് നഗരങ്ങളിലും ഒരു കൗണ്ടിയിലും ക്രിസ്മസ് അലങ്കാരങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ വിദ്യാലയങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളും സര്‍ക്കാര്‍ ഇടപെട്ട് വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ഗാങ്ഷൂവിലെ 40 വര്‍ഷം പഴക്കമുള്ള റോന്‍ഗുലി പള്ളി സര്‍ക്കാര്‍ അടച്ചുപൂട്ടുകയും ചെയ്തു.
ചൈനയിലെ പരമ്പരാഗത സംസ്കാരം പ്രചരിപ്പിക്കുന്നുവെന്ന പേരിലാണ് സര്‍ക്കാര്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ചൈനയിലെ ഏര്‍ളി റെയ്ന്‍ കോണ്‍വനന്റ് പള്ളിയിലെ മുഖ്യകാര്യാലയം ചൈനീസ് പ്രാദേശിക ഭരണകൂടത്തിന്റെ ഓഫിസ് ആക്കി മാറ്റിയിട്ടുണ്ട്. ഇത് കൂടാതെ ഈ പള്ളിയിലെ വിശ്വാസികളോട് ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്നില്ലെന്ന് എഴുതി നല്‍കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് വിശ്വാസികള്‍ രഹസ്യമായിട്ടാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.
ചൈനീസ് പ്രസിഡന്റായ ഷി ജിന്‍പിങ് അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ നടക്കാന്‍ തുടങ്ങിയതെന്ന് സിംഗപ്പൂരിലെ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ അദ്ധ്യാപകന് എസ്.രാജരത്നം അഭിപ്രായപ്പെടുന്നു. ഈ വര്‍ഷം ചൈനയില്‍ ബൈബിളുകള്‍ ഓണ്‍ലൈനില്‍ വില്ക്കുന്നത നിരോധിച്ചിരുന്നു. സെപ്റ്റംബറില്‍ 1,500 അംഗങ്ങളുള്ള ബെയ്ജിങ്ങിലെ സിയോന്‍ പള്ളി പൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു.
ഇതിന് മുന്‍പ് 2014ലും 2017ലും ചൈനീസ് സര്‍ക്കാര്‍ സമാനമായ രീതിയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
Discussion about this post