പുതുവല്‍സര വിപണി ലക്ഷ്യമാക്കി ഇതര സംസ്ഥാനങ്ങളില്‍നിന്നു സുനാമി ഇറച്ചി വ്യാപകമായെത്തുന്നു. എറണാകുളത്ത് കൊണ്ടുവന്ന 250 കിലോഗ്രാം പഴകിയ സൂനാമി ഇറച്ചിഅധികൃതര് പിടികൂടി. പരിസരവാസികള്‍ നല്കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയത്.
എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു സമീപം കുടിലിമുക്കിലെ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന ഇറച്ചി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ക്വാഡും തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗവും ചേര്‍ന്നാണ് പിടിച്ചെടുത്തത്. ഒരു കിലോഗ്രാം ഇറച്ചി വീതമുള്ള 100 പായ്ക്കറ്റുകളും ഞായറാഴ്ച രാത്രി വാഹനത്തില്‍ എത്തിച്ച 150 കിലോഗ്രാം ഇറച്ചിയുമാണു കണ്ടെത്തിയത്.
ഇറച്ചികൊണ്ടുവന്ന സമയത്ത് രൂക്ഷ ഗന്ധമുണ്ടായതാണ് പരിസരവാസികളില്‍ സംശയമുണ്ടാക്കിയത്. ഇതേ തുടര്‍ന്ന് രാത്രി ഇറച്ചിയുമായെത്തിയ വാന്‍ നാട്ടുകാര്‍ തടഞ്ഞു പൊലിസിനെ വിവരമറിയിക്കുകയും ചെയ്തു.
ച്ചത്. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ഇറച്ചി എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ക്കു വിവരം കിട്ടിയിട്ടുണ്ട്. പ്രധാന വിതരണക്കാരനെ കണ്ടെത്താനായില്ല. ഇയാള്‍ ചെന്നൈയിലാണത്രെ. ഉദ്യോഗസ്ഥരെത്തുമ്പോള്‍ ഒരു ജീവനക്കാരന് മാത്രമാണ് ഉണ്ടായിരുന്നത്. ലൈസന്‍സ് ഇല്ലാതെയാണ് ഇറച്ചി സൂക്ഷിച്ചിരുന്നത്.
മൊത്ത വിതരണക്കാര്‍ക്കു സൂനാമി ഇറച്ചി എത്തിച്ചു കൊടുക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ ഇതിനു പിന്നിലുണ്ടെന്നാണ് സംശയം. സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കു നല്‍കാനുള്ള ഇറച്ചിയാണ് പായ്ക്ക് ചെയ്തു വച്ചിരുന്നത്. അവശേഷിക്കുന്ന ഇറച്ചി ക്രിസ്മസ് കഴിഞ്ഞു വിപണിയില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഫ്രീസറില്‍ അടച്ചു വച്ചിട്ടും പരിസരത്തു രൂക്ഷമായ ദുര്‍ഗന്ധം പരന്നത് ഇറച്ചിയുടെ പഴക്കം വ്യക്തമാക്കുന്നു. വീടിന്റെ പ്രധാനഹാളിലും അകത്തെ മുറിയിലുമായാണ് ഇവ ഫ്രീസറില്‍ സൂക്ഷിച്ചിരുന്നത്. പ്രത്യേകതരം രാസവസ്തു പ്രയോഗിച്ചു ദുര്‍ഗന്ധം ഇല്ലാതാക്കിയാണത്രെ വില്പന.
Discussion about this post