ഹൈന്ദവര്‍ക്കിടയിലെ തങ്ങളെ ജന്തുക്കളായി കാണുന്നുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ക്ഷേത്രങ്ങളില്‍ പട്ടികജാതിക്കാര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും ഇപ്പോഴും കയറാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നോക്ക വിഭാഗത്തിലുള്ളവര്‍ക്ക് ശാന്തി നിയമനം നിലവില്‍ വന്നിട്ടുണ്ടെങ്കിലും തൃശൂരില്‍ അവരെ ശാന്തിയാക്കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് കൂടാതെ ആനപ്പിണ്ടം എടുക്കാന്‍ പോലും ഗുരുവായൂരില്‍ ഒരു പട്ടിക ജാതിക്കാരനെ പോലും നിയമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഒരു പട്ടിക ജാതി പിന്നാക്ക വിഭാഗക്കാരനും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിലും സമൂഹങ്ങളിലും ഇനിയം ഒരുപാട് മാറ്റങ്ങള്‍ വരേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ സന്നിധാനത്ത് യുവതികള്‍ കയറേണ്ടതില്ലായെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ അയ്യപ്പജ്യോതിയെപ്പറ്റിയും അദ്ദേഹം വിമര്‍ശനം നടത്തി. നഗര പ്രദേശങ്ങളില്‍ ശക്തി തെളിയിക്കാന്‍ അയ്യപ്പ ജ്യോതിയെ പിന്തുണയ്ക്കുന്നവര്‍ക്ക് സാധിച്ചെങ്കിലും ചിലയിടങ്ങളില്‍ ജ്യോതി മുറിഞ്ഞ് പോയെന്ന് അദ്ദേഹം വിമര്‍ശിച്ചു. അയ്യപ്പജ്യോതി ബി.ജെ.പിയുടെ പരിപാടിയല്ലെന്നും അതില്‍ പോകണമെന്നും പോകണ്ടായെന്നും തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം വനിതാ മതില് എന്ന പരിപാടി ചരിത്രത്തില്‍ ഒരു നാഴികകല്ലായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയധികം സ്ത്രീകളെ നവോത്ഥാനത്തിന് വേണ്ടി അണിനിരത്താന്‍ സാധിച്ചാല്‍ തന്നെ അത് വലിയ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post