ട്രെയിനുകളില്‍ പരസ്യം പതിപ്പിക്കുന്നതിന് ഇനിമുതല്‍ പണം നല്‍കേണ്ടതില്ല . പണം നിലവില്‍ വരുന്നതിനു മുന്‍പ് വസ്തുക്കള്‍ പരസ്പരം കൈമാറിയിരുന്ന ബാര്‍ട്ടര്‍ സംവിധാനം ഇന്ത്യന്‍ റെയില്‍വെ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു .
പരസ്യങ്ങള്‍ അനുവദിക്കുകയും പകരം പണം ഈടാക്കാതെ യാത്രക്കാര്‍ക്കുള്ള സാധനങ്ങളായും സേവനങ്ങളായും പ്രതിഫലം ഈടാക്കാനാണ് പദ്ധതി . യാത്രക്കാരെയും പരസ്യദാതാവിനെയും ഒരേ സമയം സന്തുഷ്ടരാക്കാനും ചിലവ് കുറയ്ക്കാനുമാണ് റെയില്‍വെയുടെ ശ്രമം.
റെയില്‍വെ ബോര്‍ഡിന് കീഴിലുള്ള ട്രാന്സ്ഫോര്മേഷന് സെന്‍ തയ്യാറാക്കിയ കരട് നയം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് റെയില്‍വെ ആലോചിക്കുന്നത് . ജനുവരി മുതല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് തീരുമാനം .
Discussion about this post