2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനാണ് ബി.ജെ.പിയുടെ നീക്കം. ഇതിനായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇടയ്ക്കിടയ്ക്ക് അമേഠിയില്‍ സന്ദര്‍ശനം നടത്താറുണ്ട്. അമേഠിയ്ക്ക് പ്രത്യേക ശ്രദ്ധയാണ് ബി.ജെ.പി നല്കി വരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി ചിലപ്പോള്‍ കരണാടകയിലെ ബിദാര്‍ സീറ്റില്‍ നിന്നും മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.
അതേസമയം സോണിയാ ഗാന്ധിയുടെ മണ്ഡലായ റായ്ബറേലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഡിസംബറില്‍ പ്രചരണം നടത്തിയിരുന്നു. കൂടാതെ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി എം.പി ഫണ്ട് റായ്ബറേലിയുടെ വികസനത്തിനായി വിനിയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കോണ്‍ഗ്രസ് ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ വാരണാസിയില്‍ ശക്തി നേടാനാണ് ശ്രമിക്കുന്നത്.
Discussion about this post