കോട്ടയം പാത്താമുട്ടത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരോള്‍ സംഘത്തെ ആക്രമിച്ചതിനെത്തുടര്‍ന്ന് പള്ളിയില്‍ അഭയം പ്രാപിച്ച കുടുംബങ്ങള്‍ക്ക് ആശ്വാസം. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന സമാധാന യോഗത്തിന് ശേഷം കുടുംബങ്ങള്‍ ഇന്ന് വീടുകളിലേക്ക് മടങ്ങുന്നതായിരിക്കും.
സംഭവം ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതായിരിക്കും. സംഭവത്തില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിന്നീട് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതിന് ശേഷം പുറത്ത് വരികയായിരുന്നു. ഇവര്‍ക്കെതിരെ നിസാര വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. അന്വേഷണത്തിന് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഡിസംബര്‍ 23നായിരുന്നു 43 പേരടങ്ങുന്ന കരോള്‍ സംഘത്തിന് നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ച് വിട്ടത്. മുട്ടുചിറ കോളനിക്ക് സമീപത്തെ വീടുകളില്‍ കയറിയപ്പോള്‍ ഒരു സംഘം ഇവരുടെ ഒപ്പം പാട്ട് പാടുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ സംഘത്തിലെ പെണ്‍കുട്ടികളെ ഉപദ്രവിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുയും സംഘം ചെയ്തിരുന്നു.
തുടര്‍ന്ന് കരോള്‍ സംഘം പള്ളിയിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ 50ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വടിവാളും കല്ലുമായി എത്തി ആക്രമിച്ചെന്ന് പള്ളി ഭാരവാഹികള്‍ വ്യക്തമാക്കുന്നു. പരിസരത്തെ നാല് വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.
അറസ്റ്റിലായ ഏഴ് പേരില്‍ ആറ് പേരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്.
Discussion about this post