രാഷ്ട്ര പതാകയെ അപമാനിച്ചൂവെന്ന കുറ്റത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും എഫ്.ഐ.ആര് ഫയല്‍ ചെയ്യാന്‍ സാഗറിലെ ഒരു കോടതി അനുമതി നല്കി. സാഗര്‍, ബിന, ഖുരായി, ഡല്‍ഹി എന്നിവടങ്ങളില്‍ വെവ്വേറെ കേസുകള്‍ ഫയല്‍ ചെയ്യുന്നതായിരിക്കും.
2015ല്‍ അഭിഭാഷകന് രാജേന്ദ്ര മിശ്രയായിരുന്നു അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുക്കണമെന്ന ഹര്‍ജി നല്‍കിയിരുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അരവിന്ദ് കെജ്രിവാളും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ രാഷ്ട്ര പതാകയെ അപമാനിച്ചുവെന്നായിരുന്നു രാജേന്ദ്ര മിശ്രയുടെ പരാതി. പ്രചരണത്തിനിടെ ഇവര്‍ രാഷ്ട്ര പതാകയുടെ കൂടെ ചൂലും പിടിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ചിഹ്നമാണ് ചൂല്.
Discussion about this post