നിലവില്‍ കേരളത്തിലുള്ള സാഹചര്യം ബി.ജെ.പിക്ക് അനുകൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള അഭിപ്രായപ്പെട്ടു. അഖിലേന്ത്യ തലത്തില്‍ നടത്തിയ പഠനങ്ങളും രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലും കേരളം ബി.ജെ.പിക്ക് സാധ്യതയുള്ള സ്ഥലമാണെന്ന് വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു ആഹ്ലാദകരമായ വിവരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
അതേസമയം ബി.ജെ.പി ശബരിമല വിഷയത്തില്‍ നടത്തിയ സമരം പരാജയമാണെന്ന് അന്ധത ബാധിച്ചവര്‍ക്ക് മാത്രമെ പറയാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ ശബരിമല സമരം വിജയമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തന്നെ പറഞ്ഞു. ഒക്ടോബര്‍ ഒന്നിന് മറ്റാരും സമരരംഗത്തില്ലാതിരുന്നപ്പോള് ബി.ജെ.പി സമരം ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ രഥയാത്ര വലിയ വിജയമായിരുന്നു. ശേഷം നടന്ന ഒപ്പ് ശേഖരണവും വന്‍ വിജയമായിരുന്നു. 49 ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം സമരം നടത്താന്‍ മറ്റേതെങ്കിലും പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് മത്സരിക്കുമോയെന്ന കാര്യത്തെപ്പറ്റി അദ്ദേഹം പ്രതികരിച്ചില്ല. ഗവര്‍ണര്‍ പദവിയിലിരിക്കുന്നയൊരാള്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും അവെരക്കുറിച്ച് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായ താന്‍ സംസാരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post