പുല്‍വാമയില്‍ 40 സി.ആര്.പി.എഫ് ജവാന്മാരുടെ മരണത്തിന് കാരണക്കാരനായ ചാവേര്‍ ആക്രമിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് സഹപാഠികള്‍ മര്‍ദ്ദിച്ചു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരുവിലാണ് സംഭവം. ബെംഗളൂരു ബൊമ്മനഹള്ളിയില്‍ നഴ്സിംഗിന് പഠിക്കുന്ന കൗഷിക് ദേബ്നാഥാണ് ചാവേറിനെതിരെയും ഇന്ത്യന്‍ സൈന്യത്തെ പിന്തുണച്ചുകൊണ്ടും പോസ്റ്റിട്ടത്. ഇതില്‍ രോഷാകുലരായ വിദ്യാര്‍ത്ഥികളായ ഗൗഹര്‍ മുഷ്താഖ്, ഹാരിസ് മന്‍സൂര്‍, സക്കീര്‍ മഖ്ബൂല്‍ എന്നിവരാണ് കൗഷികിനെ മര്‍ദ്ദിച്ചത്. കൗഷികിനെ കൂടാതെ മറ്റ് ചിലരെയും ഇവര്‍ മര്‍ദ്ദിച്ചു. ഇവര്‍ മൂന്ന് പേരും കശ്മീര്‍ സ്വദേശികളാണ്.
ശത്രുത വളര്‍ത്താന്‍ ശ്രമിച്ചതിന് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. തങ്ങള്‍ മൂവരും കശ്മീരിനെയും പാക്കിസ്ഥാനെയും പിന്തുണച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നുവെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. ഇവരെ മൂവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിറക്കി.
അതേസമയം പുല്‍വാമയില്‍ ചാവേറാക്രമണം നടത്തിയ വ്യക്തിയെ അനുകൂലിച്ചുകൊണ്ടും ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിച്ചുകൊണ്ടും പോസ്റ്റിട്ട ഫൈസ് റഷീദിനെയും സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post