സിപിഎമ്മിനും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് എംടി രമേശ്. പെണ്ണുകേസിലെ പ്രതികളാണ് സിപിഎം സ്ഥാനാർത്ഥികളെന്ന് എം ടി രമേശ് പറഞ്ഞു. പച്ചപ്പതാക പിടിച്ച് പാർലമെന്റിലെത്താനാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് എം ടി രമേശ് പറഞ്ഞു.
‘രാജ്യം രണ്ടായി വെട്ടിമുറിച്ച വിഭജനത്തെ ഓർമ്മിപ്പിക്കുന്നതാണ് പച്ച പതാക. രാഹുൽ ഗാന്ധിക്ക് പാർലമെന്റിലെത്താൻ മുസ്ലീം ലീഗിനെ അഭയം പ്രാപിക്കേണ്ടി വന്നു’ എം ടി രമേശ് പറഞ്ഞു.
Discussion about this post