മറ്റു രാജ്യങ്ങളുടെ നാവിക സേനയ്ക്കു ചെന്നെത്താനാവാത്ത ഇന്ത്യയുടെ മാത്രം സമുദ്രമല്ല ഇന്ത്യന്‍ മഹാസമുദ്രമെന്ന് ചൈനയുടെ പ്രതിരോധ മന്ത്രാലയം. ഇന്ത്യന്‍ മഹാ സമുദ്രം ഇന്ത്യയുടെ മാത്രം അധീനതയിലാക്കി നിര്‍ത്താന്‍ സാധിക്കില്ല എന്നതാണ് ചൈനയുടെ വാദം. എല്ലാ സമുദ്രങ്ങളിലേയ്ക്കും ചൈനീസ് നാവിക സേനയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരാമര്‍ശം.
ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള നാവിക സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റുമുട്ടലുകള്‍ക്ക് വഴിവയ്ക്കുമെന്ന വാദത്തെ മുതിര്‍ന്ന ചൈനിസ് നാവികനായ സാഒ യി തള്ളി. സമുദ്ര മാര്‍ഗ്ഗമുള്ള അന്താരാഷ്ട്ര വ്യാപാരങ്ങളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനു വലിയ പങ്കുണ്ട്. ചൈനയ്ക്കു മാത്രമല്ല മറ്റു ലോകരാഷട്രങ്ങള്ക്കും ഇത് പ്രധാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ സഞ്ചാരം നടത്താന്‍ ചൈനയ്ക്ക് സാധിക്കണം.
സമുദ്രമാര്‍ഗ്ഗമുള്ള പ്രതിരോധ നീക്കങ്ങള്‍ക്കു ഉപകാരപ്പെടുംവിധം പരമ്പരാഗത കീഴ്വഴക്കങ്ങള്‍ക്ക് മാറ്റം വരണമെന്നും അന്താരാഷ്ട്ര സമുദ്ര മേഖലകളിലേയ്ക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ചൈനയുടെ നാവിക സേന ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കാണിച്ച് കഴിഞ്ഞ മാസം ചൈന ധവളപത്രം ഇറക്കിയിരുന്നു.
Discussion about this post