കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിനു കൈമാറുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി. ഈ വിവരം ഹൈക്കമാന്‍ഡ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു.അദാനി ഗ്രൂപ്പ തലവന്‍ ഗൗതം അദാനിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പമാണ് ഹൈക്കമാന്‍ഡിന്റെ അതൃപ്തിക്കു കാരണമെന്നാണ് വിലയിരുത്തല്‍.
പദ്ധതി അദാനി ഗ്രൂപ്പിനു നല്‍കിക്കൊണ്ടുള്ള സമ്മത പത്രം സര്കകാര് ഇതുവരെ കൈമാറിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച കൈമാറുമെന്ന് അറിയ്ച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രയെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം ഹൈക്കമാന്‍ഡ് പദ്ധതിയെ എതിര്‍ത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ അറിയിച്ചു. പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന ഉറച്ച നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചത്. എന്നാല്‍ കെപിസിസിക്കും ഹൈക്കമാന്‍ഡ് നിലപാടിനോട് യോജിപ്പാണുള്ളത്.
Discussion about this post