ലഖനൗ: തന്നെ അപമാനിച്ച യുവാവിനെ പോലിസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വച്ച് ഒരു പെണ്‍കുട്ടി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. ഒരു പോലിസുകാരന് തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും വീഡിയൊവില്‍ വ്യക്തമാണ്.ഉത്തര്‍പ്രദേശിലെ പീലിപത്ത് ജില്ലയിലാണ് സംഭവം അരങ്ങേറിയത്. തന്നെ ദിവസങ്ങളോളം ശല്യപ്പെടുത്തിയ യുവാവിനെ പോലിസുകാര്‍ നോക്കി നില്‍ക്കെ പെണ്‍കുട്ടി മര്‍ദ്ദിക്കുകയായിരുന്നു. ആണ്‍കുട്ടിയെ കൊണ്ട് കാല് പിടിപ്പിച്ച് മാപ്പ് പറയിക്കുകയും ചെയ്തിട്ടുണ്ട്.
നിയമപാലകരുടെ അനുവാദത്തോടെ പ്രതിയെ മര്‍ദ്ദിച്ച സംഭവം നിയമലംഘനമാണെന്ന ആക്ഷേപം ഉയര്‍ന്ന് കഴിഞ്ഞു. പകര്‍ത്തിയ വിഡിയൊ പുറത്ത് വിട്ടതും ഗുരുതരമായ ചട്ടലംഘനമാണ്. നിയമം കയ്യിലെടുക്കാന്‍ ആള്‍കൂട്ടത്തെ പ്രേരിപ്പിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും വിമര്‍ശനമുണ്ട്.
വീഡിയൊ കാണുക- [fvplayer src=”http://youtu.be/ePEqrj37ie0″]
വീഡിയോ കാണുന്നതില്‍ തടസം നേരിടുന്നുവെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യു
Discussion about this post