ഗുരുഗ്രാം: ബിജെപിയിലേക്ക് ദിനം പ്രതി ദേശീയ നേതാക്കളുടെ ഒഴുക്ക് തുടരുന്നു. മുൻ ഇന്ത്യൻ നാഷണൽ ലോക് ദൾ നേതാവ് ഗോപിചന്ദ് ഗെഹ്ലോട്ട് ഇന്ന് ബിജെപിയിൽ ചേർന്നു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.
2000ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരുന്നു ഗെഹ്ലോട്ട് ഹരിയാന നിയമസഭയിൽ എത്തിയത്. ഹരിയാന നിയമസഭ സ്പീക്കറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഈ വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിൽ ഗോപിചന്ദ് ഗെഹ്ലോട്ടിനെ പോലെയുള്ള മുതിർന്ന നേതാക്കളുടെ ദേശീയതയിലേക്കുള്ള കടന്നുവരവ് ഇന്ത്യൻ ജനാധിപത്യത്തിന് കരുത്ത് പകരുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ അറിയിച്ചു.
Discussion about this post