കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികര്‍ സമരത്തില്‍. കര്‍ദിനാള്‍ 14 കേസുകള്‍ പ്രതിയാണെന്നും സ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി അടുത്തിടെയാണ് ആലഞ്ചേരി വീണ്ടും ചുമതലയേറ്റെടുത്തത്. ഇതില്‍ ഒരു വിഭാഗം വൈദികര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രണ്ട് അന്വേഷണ റിപ്പോര്‍ട്ട് വത്തിക്കാന്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഇതില്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ വീണ്ടും ചുമതല നല്‍കിയതിലാണ് പ്രതിഷേധം.
ഇന്ന് ഫറോന വികാരിമാരുടെ യോഗം കര്‍ദിനാള്‍ വിളിച്ചിരുന്നു. ഈ യോഗത്തിനിടയില്‍ പ്രതിഷേധവുമായി ഒരു വിഭാഗം വൈദികര്‍ എത്തുകയും കര്‍ദിനാളുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍ കര്‍ദിനാളിന്റെ മറുപടികള്‍ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ദിനാള്‍ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് സമരരംഗത്തിറങ്ങാന്‍ തീരുമാനിച്ചതെന്ന് വൈദികര്‍ പറയുന്നു.
Discussion about this post