ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള മുന്‍ ഗവര്‍ണറുമായ ഷീല ദീക്ഷിത് അന്തരിച്ചു.ഡല്‍ഹിയിലായിരുന്നു അന്ത്യം. 81 വയസായിരുന്നു.ഏറെ നാളായി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1998 മുതല്‍ 2013 വരെ 15 വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയാണ്.അജയ് മാക്കന് ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയപ്പോഴാണ് ഷീല ദീക്ഷീത് വീണ്ടും അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് വീണ്ടും സജീവമായത്.
Discussion about this post